സ്വന്തം ലേഖകന്‍ കൊച്ചി : നടി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ച കേസില്‍ റിമാന്‍ഡിലായ വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ ജാമ്യ ഹര്‍ജി ചൊവ്വാഴ്ച പര...
സ്വന്തം ലേഖകന്‍
കൊച്ചി : നടി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ച കേസില്‍ റിമാന്‍ഡിലായ വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ ജാമ്യ ഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കാനായി ഹൈക്കോടതി മാറ്റി.
ജാമ്യം ലഭിക്കാത്തതിനാല്‍ ബോബി കാക്കനാട് ജയിലില്‍ തന്നെ കഴിയേണ്ടിവരും. കേസ് അടിയന്തരമായി പരിഗണിക്കണമെന്ന ചെമ്മണ്ണൂരിന്റെ അഭിഭാഷകന്റെ ആവശ്യം കോടതി പരിഗണിച്ചില്ല.
അടിയന്തരമായി പരിഗണിക്കേണ്ട എന്തു സാഹചര്യമാണുള്ളതെന്നും പൊതു ഇടത്തില്‍ സംസാരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടേ എന്നും ഹൈക്കോടതി ചോദിച്ചു. സാധാരണ പൗരനുള്ളതില്‍ കവിഞ്ഞ ഒരു പ്രത്യേക പരിഗണനയും ബോബിക്കില്ല.
ജാമ്യാപേക്ഷ വന്നാല്‍ പൊലീസിന് മറുപടി നല്‍കാന്‍ മൂന്ന് ദിവസം സമയം നല്‍കും. അതറിയില്ലേ, അതാണ് ഹൈക്കോടതിയുടെ നടപടിക്രമമെന്നും പ്രതിഭാഗം അഭിഭാഷകനോട് ഹൈക്കോടതി കോടതി പറഞ്ഞു. സാധാരണക്കാര്‍ക്ക് ഇല്ലാത്ത ഒരു പരിഗണനയും ഈ കേസിലുമില്ലെന്നും ഹൈക്കോടതി ആവര്‍ത്തിച്ചു വ്യക്തമാക്കി.
മജിസ്ട്രേറ്റ് കോടതിയുടെ നടപടിക്രമങ്ങളില്‍ വീഴ്ചയുണ്ടെന്ന് പ്രതിഭാഗം അഭിഭാഷകന്‍ പറഞ്ഞപ്പോള്‍ ഇതു എഫ്ഐആര്‍ റദ്ദാക്കാനുള്ള അപേക്ഷയല്ലല്ലോ എന്നായിരുന്നു കോടതിയുടെ മറുചോദ്യം.
സംഭവത്തില്‍ പൊലീസിനോട് ഹൈക്കോടതി വിശദീകരണം തേടി. തന്നെ ഹണി റോസ് വേട്ടയാടുന്നു എന്നാണ് ബോബി ചെമ്മണ്ണൂര്‍ ജാമ്യ ഹര്‍ജിയില്‍ പറയുന്നത്.
മാധ്യമങ്ങളുമായി പരാതിയുടെ വിശദാംശങ്ങള്‍ പങ്കുവച്ചത് വേട്ടയാടലെന്നും ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നു. കേസില്‍ താന്‍ നിരപരാധിയാണെന്നും തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ബോബി ചെമ്മണ്ണൂര്‍ വാദിച്ചു.
ഈ കേസ് തന്നെ ഞെട്ടിക്കുകയും ആശ്ചര്യപ്പെടുത്തുകയും ചെയ്തുവെന്നാണ് ബോബി ചെമ്മണ്ണൂര്‍ ജാമ്യ ഹര്‍ജിയില്‍ പറയുന്നത്. പരാതിക്കാരിയുമായി രണ്ട് പതിറ്റാണ്ടോളമുള്ള ബന്ധമുണ്ട്. തന്റെ മൂന്ന് ജ്വല്ലറി ഷോപ്പുകള്‍ ഉദ്ഘാടനം ചെയ്തത് അവരാണെന്നും താന്‍ ഹാജരാക്കിയ രേഖകള്‍ മജിസ്ട്രേറ്റ് കോടതി കൃത്യമായി പരിശോധിച്ചില്ലെന്നും ബോബി ചെമ്മണ്ണൂര്‍ ആരോപിച്ചു.
Summary: The High Court adjourned the bail plea of industrialist Bobby Chemmannur, who was remanded in the case of sexually assaulting actress Honey Rose, on Tuesday. Bobby will have to remain in Kakanad Jail as he is not granted bail. The court did not consider Chemmannur's lawyer's demand that the case should be considered urgently.
COMMENTS