കൊച്ചി : നടിയെ അപമാനിച്ച കേസില്‍ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂരിന് ജയിലില്‍ വഴിവിട്ട സഹായം നല്‍കിയ സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പ...
കൊച്ചി : നടിയെ അപമാനിച്ച കേസില്‍ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂരിന് ജയിലില്‍ വഴിവിട്ട സഹായം നല്‍കിയ സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. മധ്യമേഖലാ ജയില്‍ ഡിഐജി പി അജയകുമാര്‍, എറണാകുളം ജയില്‍ സൂപ്രണ്ട് രാജു എബ്രഹാം എന്നിവര്‍ക്ക് ആണ് സസ്‌പെന്‍ഷന്‍. ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയുടെ റിപ്പോര്‍ട്ടിലെ ശുപാര്‍ശ പരിഗണിച്ചാണ് നടപടി.
കാക്കനാട് ജയിലില്‍ റിമാന്‍ഡില്‍ കഴിയവെ ബോബി ചെമ്മണ്ണൂരിന്റെ സുഹൃത്തുക്കളുമായി പി അജയകുമാര്‍ ജയിലിലെത്തുകയും സൂപ്രണ്ടിന്റെ മുറിയില്‍ കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കുകയും ചെയ്തു എന്നാണ് ജയില്‍ മേധാവിയുടെ കണ്ടെത്തല്‍. ചട്ടങ്ങള്‍ ലംഘിച്ചുള്ള നടപടി ആയതിനാലാണ് കടുത്ത അച്ചടക്ക നടപടിയിലേക്ക് കടന്നത്.
Key Words: Bobby Chemmannur, Jail, Suspension
COMMENTS