പാലക്കാട് : പാലക്കാട്ടെ നെന്മാറ ഇരട്ട കൊലപാതകം നടത്തി ഒളിവില്‍ പോയ ചെന്താമര പിടിയിലായി. പോത്തുണ്ടി മലയില്‍ നിന്നും വീട്ടിലേക്ക് ഭക്ഷണം കഴിക്...
പാലക്കാട് : പാലക്കാട്ടെ നെന്മാറ ഇരട്ട കൊലപാതകം നടത്തി ഒളിവില്‍ പോയ ചെന്താമര പിടിയിലായി. പോത്തുണ്ടി മലയില്‍ നിന്നും വീട്ടിലേക്ക് ഭക്ഷണം കഴിക്കാന്‍ നടന്നു വരും വഴിയാണ് ഇയാളെ പോലീസ് പിടികൂടിയതെന്ന് ഡിവൈഎസ്പി പറഞ്ഞു.
കൊലപാതകത്തിനുശേഷം ഒളിവിലായിരുന്ന ഇയാള്‍ രണ്ട് ദിവസങ്ങള്‍ക്ക് ശേഷം വിശപ്പ് സഹിക്കാന്‍ വയ്യാതെ മലയിറങ്ങിയപ്പോഴാണ് പിടിയിലായതെന്നാണ് സൂചന. പ്രതിയെ നെന്മാറ പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. ഇയാള്‍ ഒളിവില്‍ കഴിഞ്ഞ പോത്തുണ്ടി മലയിലെ തെരച്ചില്‍ പോലീസ് അവസാനിപ്പിച്ചുവെന്ന് കരുതിയാണ് വീട് ലക്ഷ്യമാക്കി ഭക്ഷണം കഴിക്കാന്‍ എത്തിയത്.
പ്രതിയെ പിടികൂടിയതോടെകൊലപാതകത്തില്‍ രോഷാകുലരായ നാട്ടുകാര്‍, നെന്മാറ പോലീസ് സ്റ്റേഷനിലേക്ക് അതിക്രമിച്ചു കയറി പ്രതിയെ ആക്രമിക്കുവാന്‍ ശ്രമിച്ചത് പോലീസ് ഏറെ പ്രയാസപ്പെട്ടാണ് തടഞ്ഞത്. നൂറുകണക്കിന് നാട്ടുകാരാണ് പ്രതിയെ പിടികൂടിയത് അറിഞ്ഞ് നെന്മാറ സ്റ്റേഷനിലേക്ക് എത്തിയത്.
Key Words: Nenmara Double Murder, Chenthamara, Police
COMMENTS