പ്രയാഗ്രാജ്: ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ നടക്കുന്ന മഹാകുംഭ മേളയിലെ പ്രധാന വിശേഷമായ മൗനി അമാവാസിയോടനുബന്ധിച്ച് നടക്കുന്ന അമൃത് സ്‌നാനത്ത...
പ്രയാഗ്രാജ്: ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ നടക്കുന്ന മഹാകുംഭ മേളയിലെ പ്രധാന വിശേഷമായ മൗനി അമാവാസിയോടനുബന്ധിച്ച് നടക്കുന്ന അമൃത് സ്‌നാനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 15 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. കോടിക്കണക്കിന് ഭക്തര്‍ എത്തുന്ന കുംഭമേളയ്ക്കിടെ സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധിപ്പേര്‍ക്ക് പരുക്കേറ്റതായാണ് വിവരം.
അപകട സ്ഥലത്തിനടുത്ത് സ്ഥാപിച്ചിരുന്ന ബാരിക്കേഡുകള്‍ തകര്‍ത്തു ജനക്കൂട്ടം മുന്നോട്ടു വന്നതോടെയാണ് ദുരന്തമുണ്ടായത്. മുപ്പതോളെ സ്ത്രീകള്‍ ബോധരഹിതരായി വീണതോടെ ഇവരെ മഹാ കുംഭമേള മൈതാനത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റവരെ ബെയ്ലി ആശുപത്രിയിലേക്കും സ്വരൂപ് റാണി മെഡിക്കല്‍ കോളജിലേക്കും മാറ്റിയിട്ടുണ്ട്.
അനിയന്ത്രിതമായ തിരക്കും തുടര്‍ന്നുണ്ടായ അപകടത്തെ തുടര്‍ന്നും മൗനി അമാവാസി ദിനത്തിലെ അമൃത് സ്നാനം അവസാനിപ്പിച്ചതായി അഖില ഭാരതീയ അഖാര പരിഷത്ത് പ്രസിഡന്റ് മഹന്ത് രവീന്ദ്ര പുരി അറിയിച്ചു. അഖാഡ പരിഷത്ത് ജനറല്‍ സെക്രട്ടറിയും ജുന അഖാര രക്ഷാധികാരിയുമായ മഹന്ത് ഹരി ഗിരിയും ഭക്തരോട് ഗംഗാ നദിയിലെ സ്‌നാനം അവസാനിപ്പിച്ച് മടങ്ങാന്‍ അഭ്യര്‍ഥിച്ചു. അപകടത്തെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥതിഗതികള്‍ വിലയിരുത്തി.
Key Words: Stampede, Mouni Amavasi Ceremony, Mahakumbh Mela, 15 dead
COMMENTS