കൊച്ചി: കലൂര്‍ സ്റ്റേഡിയത്തില്‍ വീണ് ഗുരുതരമായി പരിക്കേറ്റ ഉമാ തോമസ് എം എല്‍ എയെ സന്ദര്‍ശിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ബെഡില്‍ നിന്ന് എഴ...
കൊച്ചി: കലൂര്‍ സ്റ്റേഡിയത്തില്‍ വീണ് ഗുരുതരമായി പരിക്കേറ്റ ഉമാ തോമസ് എം എല്‍ എയെ സന്ദര്‍ശിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ബെഡില്‍ നിന്ന് എഴുന്നേറ്റ എം എല്‍ എ സഹായത്തോടെ കസേരയില്‍ ഇരുന്നെന്നും ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
എം എല്‍ എയെ അടുത്ത ഒരാഴ്ച കൂടി ഐസിയുവില്‍ തുടരും. മകനോട് ഉമാ തോമസം നിയമസഭാ സമ്മേളനത്തെക്കുറിച്ച് സംസാരിച്ചെന്നും വീണാ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. അന്‍വര്‍ സാദത്ത് എം എല്‍ എ, കളമശ്ശേരി മെഡിക്കല്‍ കോളജ് സുപ്രണ്ട് ഗണേഷ് മോഹന്‍ തുടങ്ങിയവര്‍ ആശുപത്രിയിലുണ്ടായിരുന്നു.
Key Words: Health Minister Veena George, Uma Thomas MLA


COMMENTS