ആലപ്പുഴ : മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സെമിനാറില്‍ നിന്ന് അവസാന നിമിഷം പിന്മാറി മുന്‍ മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ ജ...
ആലപ്പുഴ : മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സെമിനാറില്‍ നിന്ന് അവസാന നിമിഷം പിന്മാറി മുന്‍ മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ ജി. സുധാകരന്‍. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ആലപ്പുഴയിലെ സെമിനാറില്‍ നിന്നുള്ള പിന്മാറ്റം.
സെമിനാറില്‍ പങ്കെടുക്കാമെന്നാണ് ജി. സുധാകരന്‍ നേരത്തെ അറിയിച്ചിരുന്നുവെന്ന് ലീഗ് ജില്ലാ നേതൃത്വം പറയുന്നു. പങ്കെടുക്കരുതെന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടേയെന്ന് അറിയില്ലെന്നും ലീഗ് ജില്ലാ പ്രസിഡന്റ് എ.എം. നസീര്‍ പറഞ്ഞു.
ഭരണഘടനയും ന്യൂനപക്ഷ അവകാശങ്ങളും എന്ന വിഷയത്തില്‍ നടത്തുന്ന സെമിനാറില്‍ ജി. സുധാകരനെയാണ് സിപിഎം പ്രതിനിധിയായി നിശ്ചയിച്ചിരുന്നത്. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് സെമിനാര്‍ ഉദ്ഘാടനം ചെയ്തത്.
നേരത്തെ മുസ്ലിം ലീഗിന്റെ മുഖപത്രത്തിന്റെ പ്രചാരണ പരിപാടി ഉദ്ഘാടനത്തില്‍ പങ്കെടുക്കാന്‍ സമ്മതം അറിയിച്ചിരുന്ന സുധാകരന്‍ അവസാന നിമിഷം പിന്മാറിയിരുന്നു.
Key words: G. Sudhakaran, Muslim League Seminar
COMMENTS