പാലക്കാട്: മണ്ണാര്‍ക്കാട് നോമ്പുകഞ്ഞിയില്‍ വിഷം കലര്‍ത്തി ഭര്‍ത്താവിന്റെ മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ ശിക്ഷാവിധി വന്നു. തോട്...
പാലക്കാട്: മണ്ണാര്‍ക്കാട് നോമ്പുകഞ്ഞിയില്‍ വിഷം കലര്‍ത്തി ഭര്‍ത്താവിന്റെ മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ ശിക്ഷാവിധി വന്നു. തോട്ടര സ്വദേശി നബീസ (71) കൊല്ലപ്പെട്ട കേസില്‍ നബീസയുടെ മകളുടെ മകന്‍ പടിഞ്ഞാറേതില്‍ ബഷീറും ഭാര്യ ഫസീലയും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
ബഷീര്‍, ഭാര്യ ഫസീല എന്നിവര്‍ക്ക് മണ്ണാര്‍ക്കാട് പട്ടികജാതി പട്ടികവര്‍ഗ പ്രത്യേക കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. ചീരക്കറിയിലും ചോറിലും വിഷം കലര്‍ത്തിയാണ് ബഷീറും ഫസീലയും നബീസയെ കൊലപ്പെടുത്തിയത്. പ്രതികള്‍ 2 ലക്ഷം രൂപ പിഴയൊടുക്കണമെന്നും കോടതി ഉത്തരവിട്ടു.
Key Words: Grandmother, Grandson, Murder
COMMENTS