സംസ്ഥാനത്ത് സ്വര്‍ണവില കുതിക്കുന്നു. 60,000 കടന്നും കുതിക്കുമെന്നാണ് സൂചന. ഇന്ന് ഗ്രാമിന് 60 രൂപ വര്‍ധിച്ച് 7,450 രൂപയും പവന് 480 രൂപ ഉയര്‍ന...
സംസ്ഥാനത്ത് സ്വര്‍ണവില കുതിക്കുന്നു. 60,000 കടന്നും കുതിക്കുമെന്നാണ് സൂചന. ഇന്ന് ഗ്രാമിന് 60 രൂപ വര്‍ധിച്ച് 7,450 രൂപയും പവന് 480 രൂപ ഉയര്‍ന്ന് 59,600 രൂപയുമായി.
കേരളത്തില്‍ ഇത് വരെ രേഖപ്പെടുത്തിയിട്ടുള്ള റെക്കോഡ് വിലയായ ഗ്രാമിന് 7,455 രൂപയില്‍ നിന്ന് വെറും അഞ്ച് രൂപ മാത്രം അകലെയാണ് ഇന്നത്തെ വില. കഴിഞ്ഞ അഞ്ച് ദിവസം കൊണ്ട് സ്വര്‍ണവിലയില്‍ 1,080 രൂപയുടെ ഉയര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്. 18 കാരറ്റ് സ്വര്‍ണ വിലയും ഇന്ന് ഗ്രാമിന് 50 രൂപ വര്‍ധിച്ച് 6,140 രൂപയായി.
വെള്ളി വില ഗ്രാമിന് 99 രൂപയില്‍ തന്നെ. കേരളത്തില്‍ വിവാഹ പര്‍ച്ചേസുകാര്‍ക്ക് ഉള്‍പ്പെടെ തിരിച്ചടിയാണ് സ്വര്‍ണത്തിന്റെ മുന്നേറ്റം
Key Words: Gold Rate, Hike.
COMMENTS