തിരുവനന്തപുരം: വഖഫ് നിയമഭേദഗതി ബില്ലിനെ പിന്തുണയ്ക്കുമെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്ന് ഫ്രാന്‍സിസ് ജോര്‍ജ് എംപി. ഈ വിഷയത്തില്‍ കൃത്യമായ നി...
തിരുവനന്തപുരം: വഖഫ് നിയമഭേദഗതി ബില്ലിനെ പിന്തുണയ്ക്കുമെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്ന് ഫ്രാന്‍സിസ് ജോര്‍ജ് എംപി. ഈ വിഷയത്തില്‍ കൃത്യമായ നിലപാടുണ്ട്. യു ഡി എഫിന്റേയും ഇന്ത്യ മുന്നണിയുടേയും നിലപാടാണ് തനിക്കും തന്റെ പാര്‍ട്ടിക്കും ഉള്ളതെന്നും എം പി കോട്ടയത്ത് വ്യക്തമാക്കി.
ബില്ലിനെ പിന്തുണയ്ക്കും എന്നു പറഞ്ഞത് വളച്ചൊടിക്കപ്പെട്ട വാര്‍ത്തയാണ്. നിയമഭേദഗതി ബില്ല് പാര്‍ലമെന്റില്‍ വരുമ്പോള്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് നിര്‍ദ്ദേശങ്ങള്‍ നല്‍കുമെന്നാണ് പറഞ്ഞത്. മുനമ്പത്തെ ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം. സമരപന്തലില്‍ പോയി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതാണ്. ഫ്രാന്‍സിസ് ജോര്‍ജ് മുനമ്പം സമരപ്പന്തലില്‍ വച്ച് നിയമഭേദഗതിയെ അനുകൂലിക്കുമെന്ന് പറഞ്ഞെന്നായിരുന്നു പ്രചരണം.
Key Words: Francis George MP, Waqf Amendment Bill
COMMENTS