എറണാകുളം: കേരള പത്രപ്രവർത്തക യൂണിയൻ മുൻ പ്രസിഡൻ്റ് പി എൻ പ്രസന്നകുമാർ അന്തരിച്ചു. കൊച്ചി പാലാരിവട്ടം റിനൈ മെഡിസിറ്റിയിൽ ചികിത്സയിലായിരുന്നു....
എറണാകുളം: കേരള പത്രപ്രവർത്തക യൂണിയൻ മുൻ പ്രസിഡൻ്റ് പി എൻ പ്രസന്നകുമാർ അന്തരിച്ചു. കൊച്ചി പാലാരിവട്ടം റിനൈ മെഡിസിറ്റിയിൽ ചികിത്സയിലായിരുന്നു. എറണാകുളം അയ്യപ്പന്‍കാവ് പൊരുവേലില്‍ പരേതനായ നാരായണന്റെ മകനാണ് പി എന്‍ പ്രസന്നകുമാര്‍. 74 വയസ്സായിരുന്നു.
എറണാകുളം സെന്റ് ആല്‍ബര്‍ട്‌സ് ഹൈസ്‌കൂള്‍, കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജ്, എറണാകുളം മഹാരാജാസ് കോളേജ് എന്നിവിടങ്ങളില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ചെക്കോസ്ലോവാക്യയിലെ പ്രാഗില്‍ നിന്നും ജേര്‍ണലിസത്തില്‍ ഫെലോഷിപ്പ് നേടി.
കേരള യൂണിവേഴ്‌സിറ്റി യൂണിയന്‍ എക്‌സിക്യൂട്ടീവ് മെമ്പറായിരുന്നു. കെഎസ് യു ജില്ലാ ഭാരവാഹി, യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. 1974 ല്‍ വീക്ഷണം വാരിക പ്രസിദ്ധീകരണമാരംഭിച്ചപ്പോള്‍ പത്രാധിപ സമിതിയില്‍ ചേര്‍ന്നു. പിന്നീട് വീക്ഷണം പത്രം പ്രസിദ്ധീകരണമാരംഭിച്ചപ്പോള്‍ കൊച്ചി ബ്യൂറോയില്‍ റിപ്പോര്‍ട്ടറായും പിന്നീട് ചീഫ് റിപ്പോര്‍ട്ടറുമായി. വീക്ഷണം സീനിയര്‍ ഡപ്യൂട്ടി എഡിറ്ററായി വിരമിച്ചു.
കേരള പത്രപ്രവര്‍ത്തക യൂണിയന്റെ സംസ്ഥാന പ്രസിഡന്റായി രണ്ടു തവണ തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യന്‍ പത്രപ്രവര്‍ത്തക ഫെഡറേഷന്റെ വര്‍ക്കിംഗ് കമ്മിറ്റി അംഗവും, ട്രഷററുമായി പ്രവര്‍ത്തിച്ചു. ഒരു ദശകത്തിലേറെ എറണാകുളം പ്രസ് ക്ലബിന്റെ സെക്രട്ടറിയായിരുന്നു.
കൊച്ചിന്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലിലേക്ക് രണ്ടുവട്ടം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കൊച്ചിന്‍ യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗം, കേരള ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡ് അംഗം എന്നീ പദവികള്‍ വഹിച്ചു. എറണാകുളം ടെലികോം ഉപദേശക സമിതിയിലും, പിന്നീട് സംസ്ഥാന ടെലിക്കോം ഉപദേശക സമിതിയിലും അംഗമായിരുന്നു. എറണാകുളം ഡി സി സി ട്രഷറര്‍, കെ പി സി സി നിര്‍വാഹക സമിതി അംഗം എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. സീനിയർ ജേണലിസ്റ്റ്സ് ഫോറം രൂപീകൃമായതു മുതൽ അതിൽ സജീവമായി തന്നു. ഫോറത്തിൻ്റെ സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റി അംഗമായിരുന്നു. പത്രപ്രവര്‍ത്തകരുടെ വേതനം നിര്‍ണ്ണയിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് രൂപീകരിച്ച 'മജീദിയ' വേജ് ബോര്‍ഡില്‍ അംഗമായിട്ടുണ്ട്.
Key Words: Kerala Journalists' Union, PN Prasannakumar, Passed Away
 

 
							     
							     
							     
							    
 
 
 
 
 
COMMENTS