വാഷിംഗ്ടണ്‍ : അമേരിക്കയിലെ വാഷിംഗ്ടണ്‍ ഡിസിയില്‍ സൈനിക ഹെലിക്കോപ്റ്ററുമായി കൂട്ടിയിടിച്ച് യാത്രാ വിമാനം തകര്‍ന്ന് നദിയില്‍ വീണുണ്ടായ അപകടത്ത...
വാഷിംഗ്ടണ്‍ : അമേരിക്കയിലെ വാഷിംഗ്ടണ്‍ ഡിസിയില്‍ സൈനിക ഹെലിക്കോപ്റ്ററുമായി കൂട്ടിയിടിച്ച് യാത്രാ വിമാനം തകര്‍ന്ന് നദിയില്‍ വീണുണ്ടായ അപകടത്തില്‍ അറുപതിലധികം ആളുകള്‍ മരിച്ചതായി സംശയിക്കുന്നു. ഇതുവരെ 18 മൃതദേഹങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. വിമാനത്തില്‍ മൊത്തം 60 യാത്രക്കാരും നാല് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ആരെയും ഇതുവരെ ജീവനോടെ കണ്ടെത്താന്‍ ആയില്ല. തെരച്ചില്‍ തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു. ഇരുട്ടും കൊടും തണുപ്പും ആദ്യ മണിക്കൂറുകളില്‍ രക്ഷാപ്രവര്‍ത്തനത്തിന് തടസമായി. നടുക്കുന്ന അപകടമാണുണ്ടായതെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചു.
ഇപ്പോള്‍ നടക്കുന്ന എല്ലാ തിരച്ചിലും രക്ഷാപ്രവര്‍ത്തനങ്ങളും വിമാനം തകര്‍ന്നുവീണ പോട്ടോമാക് നദിയില്‍ത്തന്നെയാണെന്നും സാഹചര്യങ്ങള്‍ അപകടകരമാണെന്നും വാഷിംഗ്ടണ്‍ ഡിസി ഫയര്‍ ആന്‍ഡ് ഇഎംഎസ് മേധാവി അറിയിച്ചു. തിരച്ചില്‍ നടത്തുന്ന നദീ ഭാഗത്ത് ഏകദേശം 8 അടി ആഴമുണ്ട്. തണുപ്പ് അധികമായതിനാല്‍ വെള്ളത്തില്‍ പലയിടങ്ങളിലും ഐസ് കഷണങ്ങളുണ്ട്, അതില്‍ തിരച്ചില്‍ പ്രയാസകരവുമാണ്. വെള്ളം കലങ്ങിയിരിക്കുന്നതിനാല്‍ മുങ്ങല്‍ വിദഗ്ധര്‍ക്കും തടസ്സമുണ്ടാകുന്നുണ്ട്. അതേ സമയം, രക്ഷാപ്രവര്‍ത്തനം ദിവസങ്ങള്‍ നീണ്ടുനിന്നേക്കുമെന്നും അധികൃതര്‍ സൂചിപ്പിക്കുന്നു.
COMMENTS