ചെന്നൈ: പുതുച്ചേരിയില്‍ അഞ്ച് വയസ്സുകാരിക്ക് എച്ച്എംപിവി സ്ഥിരീകരിച്ചു. ജിപ്മര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയുടെ ചികിത്സ തുടരുന...
ചെന്നൈ: പുതുച്ചേരിയില്‍ അഞ്ച് വയസ്സുകാരിക്ക് എച്ച്എംപിവി സ്ഥിരീകരിച്ചു. ജിപ്മര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയുടെ ചികിത്സ തുടരുന്നു.
ശൈത്യകാലത്ത് സാധാരണ റിപ്പോര്‍ട്ട് ചെയ്യപ്പെടാറുള്ള പകര്‍ച്ചവ്യാധിയാണ് ഹ്യുമന്‍ മെറ്റന്യൂമോ വൈറസെന്നാണു (എച്ച്എംപിവി) ലോകാരോഗ്യ സംഘടന വിശദീകരിക്കുന്നത്. ഭൂരിഭാഗം പേരിലും ജലദോഷം പോലെ നേരിയ അണുബാധ മാത്രമാണുണ്ടാകുകയെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. ചൈനയില്‍ ഉള്‍പ്പെടെ ആഗോളതലത്തില്‍ എച്ച്എംപിവി പടരുന്നുവെന്ന പ്രചരണത്തിനിടെയാണ് ലോകാരോഗ്യസംഘടനയുടെ വിശദീകരണം.
Key Words: HMPV, Puducherry
COMMENTS