കൊച്ചി: നടി ഹണിറോസിനെ ലൈംഗികമായി അധിക്ഷേപിച്ചെന്ന പരാതിയില്‍ ജാമ്യം ലഭിച്ചിട്ടും ജയിലില്‍നിന്നും പുറത്തിങ്ങാന്‍ കൂട്ടാക്കാതിരുന്ന വ്യവസായി ...
കൊച്ചി: നടി ഹണിറോസിനെ ലൈംഗികമായി അധിക്ഷേപിച്ചെന്ന പരാതിയില്‍ ജാമ്യം ലഭിച്ചിട്ടും ജയിലില്‍നിന്നും പുറത്തിങ്ങാന്‍ കൂട്ടാക്കാതിരുന്ന വ്യവസായി ബോബി ചെമ്മണൂര്‍ ഇന്ന് പുറത്തിറങ്ങി.
ഹൈക്കോടതി, ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ പ്രതിഭാഗം അഭിഭാഷകരോട് ഹാജരാകാന്‍ ആവശ്യപ്പെട്ടു. തൊട്ടുപിന്നാലെ ബോബി ഇന്നു രാവിലെ കാക്കനാട് ജില്ലാ ജയിലില്‍നിന്നു പുറത്തിറങ്ങുകയായിരുന്നു.
ഇന്നലെ രാവിലെ ബോബിക്ക് ജാമ്യം അനുവദിച്ച ഹൈക്കോടതി, വൈകീട്ട് ജാമ്യ ഉത്തരവ് പുറത്തിറക്കിയിരുന്നു. ഹൈക്കോടതിയുടെ ജാമ്യ ഉത്തരവ് ഇന്നലെ ഇറങ്ങിയെങ്കിലും ബോബി ചെമ്മണൂര്‍ ജയിലില്‍ മോചിതനായിരുന്നില്ല. എന്നാല്‍, ജാമ്യം കിട്ടിയിട്ടും അതിലെ വ്യവസ്ഥകള്‍ പാലിക്കാന്‍ കഴിയാത്ത തടവുകാര്‍ക്ക് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് ജയിലില്‍ത്തുടരുകയാണെന്ന് ഇന്നലെ ബോബി അഭിഭാഷകരോട് പറഞ്ഞു. കൂടുതല്‍ മാധ്യമശ്രദ്ധ കിട്ടാന്‍ വേണ്ടി ബോബിയുടെ നാടകമാണിതെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.
Key Words: Bobby Chemmannur,, Jaiil
COMMENTS