തിരുവനന്തപുരം : ഇടത് മുന്നണിയുടെ തുടര്‍ച്ചയായ മൂന്നാംവട്ട ഭരണത്തിന് കളമൊരുങ്ങുമ്പോഴും കോണ്‍ഗ്രസിനുള്ളില്‍ അധികാരത്തെച്ചൊല്ലി തമ്മിലടിയാണെന്ന...
തിരുവനന്തപുരം : ഇടത് മുന്നണിയുടെ തുടര്‍ച്ചയായ മൂന്നാംവട്ട ഭരണത്തിന് കളമൊരുങ്ങുമ്പോഴും കോണ്‍ഗ്രസിനുള്ളില്‍ അധികാരത്തെച്ചൊല്ലി തമ്മിലടിയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സിപിഎം എറണാകുളം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അധികാരത്തെ ചൊല്ലി കോണ്‍ഗ്രസ്സില്‍ തമ്മിലടി മൂര്‍ച്ചിക്കുകയാണ്. 2021 ലും ഇത് തന്നെയായിരുന്നു സ്ഥിതി. എന്നാല്‍ ജനങ്ങള്‍ എല്‍ ഡി എഫിന് തുടര്‍ ഭരണം നല്‍കി.
2026 ലും എല്‍ ഡി എഫിനെ മൂന്നാം വട്ടവും ജനങ്ങള്‍അധികാരത്തിലെത്തിക്കുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. സ്ത്രീകളുടെ തുല്യതയെക്കുറിച്ച് പറയുമ്പോള്‍ ചിലര്‍ പ്രകോപിതരാകുന്നുവെന്നും ആരും പ്രകോപിതരാകേണ്ടന്നും അദ്ദേഹം പറഞ്ഞു. സ്ത്രീ പുരുഷ തുല്യത എന്നത് അനിവാര്യമാണെന്നും അതിനെ കുറിച്ച് പറയുമ്പോള്‍ ചിലര്‍ പ്രകോപിതരാവുകയാണെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
Key Words: Left Front, MV Govindan, Congress
COMMENTS