Dr. V.Narayanan appointed as new chairman of ISRO
ന്യൂഡല്‍ഹി: ഡോ.വി. നാരായണന്‍ ഐ.എസ്.ആര്‍.ഒയുടെ പുതിയ ചെയര്‍മാനായി നിയമിതനായി. ബഹിരാകാശ സെക്രട്ടറി, ബഹിരാകാശ കമ്മീഷന്‍ ചെയര്‍മാന്‍ എന്നീ ചുമതലകളും അദ്ദേഹത്തിനുണ്ടാകും.
നിലവിലെ ചെയര്‍മാന്‍ ഡോ.എസ്.സോമനാഥ് സ്ഥാനമൊഴിയുന്ന ജനുവരി 14 ന് ഡോ.വി. നാരായണന്‍ ചെയര്‍മാനായി സ്ഥാനമേല്‍ക്കും. രണ്ടു വര്‍ഷത്തേക്കാണ് നിയമനം.
നിലവില്‍ തിരുവനന്തപുരം വലിയമല ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റംസ് സെന്റര്‍ ഡയറക്ടറാണ് അദ്ദേഹം. സി 25 ക്രയോജനിക് എന്‍ജിന്‍ വികസനത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ച ശാസ്ത്രജ്ഞനാണ് ഡോ.വി. നാരായണന്‍.
Keywords: Dr. V.Narayanan, ISRO, New chairman
COMMENTS