മുംബൈ : വീട്ടില്‍ അതിക്രമിച്ച് കടന്ന മോഷ്ടാവിന്റെ കുത്തേറ്റ ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ ആശുപത്രിയില്‍ എത്തിച്ച സമയത്തിലും പരുക്കുകളുടെ എണ...
മുംബൈ : വീട്ടില്‍ അതിക്രമിച്ച് കടന്ന മോഷ്ടാവിന്റെ കുത്തേറ്റ ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ ആശുപത്രിയില്‍ എത്തിച്ച സമയത്തിലും പരുക്കുകളുടെ എണ്ണത്തിനും മറ്റും പൊരുത്തക്കേട്.
പുലര്‍ച്ചെ 4.11ന് സുഹൃത്താണു പരുക്കുകളോടെ സെയ്ഫിനെ എത്തിച്ചതെന്നാണു ലീലാവതി ആശുപത്രിയിലെ രേഖകള്‍ പറയുന്നത്. എന്നാല്‍ ഇതുവരെ പുറത്തുവന്ന വിവരങ്ങളുമായ പൊരുത്തപ്പെടാത്ത കാര്യങ്ങളാണു മെഡിക്കല്‍ റിപ്പോര്‍ട്ടിലുള്ളത്.
സെയ്ഫിന് അഞ്ചിടത്തു കുത്തേറ്റെന്നാണു ആശുപത്രി രേഖയിലുള്ളത്. എന്നാല്‍ 6 മുറിവുണ്ടെന്നാണു ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നത്. സുഹൃത്തും മാനേജരുമായ അഫ്‌സര്‍ സൈദി ഓട്ടോറിക്ഷയിലാണ് ആശുപത്രിയില്‍ എത്തിച്ചതെന്നാണു റിപ്പോര്‍ട്ടില്‍. 8 വയസ്സുള്ള മകന്‍ തൈമൂറാണു സെയ്ഫിനൊപ്പം ഉണ്ടായിരുന്നത് എന്നായിരുന്നു ആദ്യ ദിവസങ്ങളിലെ വിവരം. കാര്‍ ലഭ്യമാകാത്തതിനാല്‍ മൂത്ത മകന്‍ 23 വയസ്സുകാരനായ ഇബ്രാഹിമാണ് എത്തിച്ചതെന്നും പ്രചരിച്ചിരുന്നു.
ആക്രമണമുണ്ടായതു പുലര്‍ച്ചെ 2.30ന് ആയിരുന്നു. ബാന്ദ്ര വെസ്റ്റിലെ വസതിയില്‍നിന്ന് 10,15 മിനിറ്റ് യാത്ര ചെയ്താല്‍ എത്താവുന്ന ആശുപത്രിയിലേക്ക് പുലര്‍ച്ചെ 4.11നാണ് നടനെ എത്തിച്ചത്. അപ്പോഴേക്കും ആക്രമണമുണ്ടായിട്ട് ഒന്നേമുക്കാല്‍ മണിക്കൂര്‍ പിന്നിട്ടിരുന്നു. ഇത്രയും ഗുരുതരമായി പരുക്കേറ്റിട്ടും 5 ദിവസത്തെ ആശുപത്രി വാസത്തിനുശേഷം നടന്‍ വീട്ടില്‍ തിരിച്ചെത്തിയതില്‍ പലരും സംശയം പ്രകടിപ്പിച്ചിരുന്നു.
Key Words: Saif Ali Khan, Robbery Attempt
COMMENTS