Donald Trump's first is against foreign immigration
വാഷിംഗ്ടണ്‍: രാജ്യത്തെ കുടിയേറ്റം പൂര്‍ണമായും ഒഴിവാക്കുമെന്ന് ആവര്‍ത്തിച്ച് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സ്ഥാനോഹരണത്തിന് മുന്‍പായുയുള്ള പ്രചാരണ പരിപാടിയില്‍ പങ്കെടുക്കവേയാണ് ട്രംപ് ഇത് ആവര്‍ത്തിച്ചത്. സത്യപ്രതിജ്ഞ ചെയ്തുകഴിഞ്ഞ ആദ്യ ദിവസം തന്നെ രാജ്യത്തെ കുടിയേറ്റത്തിനെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന ട്രംപ് നേരത്തെ തന്നെ അറിയിച്ചിരുന്നു.
`നാളെ സൂര്യന്‍ അസ്തമിക്കുന്നതോടെ നമ്മുടെ രാജ്യത്ത് കടന്നുകയറ്റം അവസാനിക്കുവാന്‍ പോകുന്നു. യുഎസിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവുമധികം ആളുകളെ കുടിയൊഴിപ്പിക്കാന്‍ പോവുകയാണ്. ഇതിന് കുറച്ചധികം സമയമെടുക്കുകയും വലിയ ചിലവുകള്‍ ഉണ്ടാവുകയും ചെയ്യും.
നമ്മുടെ രാജ്യത്ത് നിലനില്‍ക്കുന്ന ഓരോ പ്രതിസന്ധികളെയും ചരിത്ര വേഗത്തില്‍ ഞാന്‍ പരിഹരിക്കും' എന്നാണ് ട്രംപ് പറഞ്ഞത്. ഇന്ന് ഇന്ത്യന്‍ സമയം രാത്രി പത്തരയോടെ അമേരിക്കയുടെ നാല്പത്തിയേഴാമത്തെ പ്രസിഡന്റ് ആയി ഡൊണള്‍ഡ് ട്രംപ് ഇന്ന് സ്ഥാനമേല്‍ക്കും.
Keywords: Donald Trump, First step, Foreign immigration
COMMENTS