Donald Trump want to make Canada 51st state of US
വാഷിങ്ടണ്‍: കാനഡയെ യുഎസ്സിന്റെ 51-ാം സംസ്ഥാനമാക്കാമെന്ന വാഗ്ദാനവുമായി നിയുക്ത യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ജസ്റ്റിന്‍ ട്രൂഡോ കാനഡയുടെ പ്രധാനമന്ത്രി സ്ഥാനത്തുനിന്നും രാജിവച്ചതിനു പിന്നാലെയാണ് ട്രംപിന്റെ വാഗ്ദാനം.
യു.എസിന്റെ ഭാഗമാകാന്‍ കാനഡയിലെ നിരവധിപ്പേര്‍ ആഗ്രഹിക്കുന്നുയെന്നും കാനഡയ്ക്ക് നല്‍കുന്ന സബ്‌സിഡികളും ഇടപാടുകളിലെ വ്യാപാരകമ്മിയും യു.എസിന് താങ്ങാനാവുന്നില്ലെന്നും ട്രംപ് വ്യക്തമാക്കി. ജസ്റ്റിന്‍ ട്രൂഡോയ്ക്ക് ഇതറിയാവുന്നതുകൊണ്ടാണ് രാജിവച്ചതെന്നും ട്രംപ് പറഞ്ഞു.
അതേസമയം കാനഡ യു.എസിലേക്ക് ചേര്‍ന്നാല്‍ നികുതികള്‍ താഴേക്കുപോകുമെന്നും റഷ്യ, ചൈന കപ്പലുകള്‍ സ്ഥിരമായി അവരെ ചുറ്റുന്നതില്‍ നിന്ന് പൂര്‍ണ്ണമായും രക്ഷപ്പെടാനുമാകുമെന്നും ട്രംപ് പറഞ്ഞു.
മാത്രമല്ല തെക്കന്‍ അതിര്‍ത്തി വഴി ആളുകളെ കടത്തുന്നതും ലഹരിമരുന്ന് കടത്തും അവസാനിപ്പിക്കാന്‍ കാനഡ തയ്യാറായില്ലെങ്കില്‍ 25 ശതമാനം നികുതി ചുമത്തുമെന്ന ഭീഷണിയും ട്രംപ് നടത്തുന്നുണ്ട്. അതേസമയം ട്രംപിന്റെ നിര്‍ദ്ദേശത്തോട് കാനഡ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Keywords: US, Donald Trump, Canada, 51st state
COMMENTS