Director Shafi is in a critical condition
കൊച്ചി: സംവിധായകന്‍ ഷാഫിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് ഈ മാസം 16 നാണ് അദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സംഘം അദ്ദേഹത്തെ നിരീക്ഷിക്കുന്നുണ്ട്.
2001 ല്‍ പുറത്തിറങ്ങിയ വണ്‍മാന്‍ ഷോയാണ് ഷാഫിയുടെ ആദ്യ ചിത്രം. മലയാളത്തില്‍ നിരവധി ഹിറ്റി സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. കല്യാണരാമന്‍, തൊമ്മനും മക്കളും, പുലിവാല്‍ കല്യാണം, മേരിക്കുണ്ടൊരു കുഞ്ഞാട്, മേക്കപ്പ്മാന്‍ അങ്ങനെ നീളുന്നു അദ്ദേഹത്തിന്റെ ഹിറ്റുകള്‍.
2022 ല്‍ പുറത്തിറങ്ങിയ ആനന്ദം പരമാനന്ദമാണ് അവസാന സിനിമ. റാഫി - മെക്കാര്‍ട്ടിന്‍ സൂപ്പര്‍ സംവിധായക ജോഡിയിലെ റാഫിയുടെ സഹോദരനാണ് ഷാഫി. സംവിധായകന്‍ പരേതനായ സിദ്ദിഖിന്റെ അനന്തിരവനാണ് ഷാഫി.
Keywords: Director Shafi, Critical condition, Kochi
COMMENTS