തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടര വയസുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാല്‍ക്കൂടി കസ്റ്റഡിയില്‍. കൊല്ലപ്പെട്...
തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടര വയസുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാല്‍ക്കൂടി കസ്റ്റഡിയില്‍.
കൊല്ലപ്പെട്ട ദേവേന്ദുവിന്റെ അമ്മ ശ്രീതുവുമായി മതപരമായ വിഷയങ്ങളുമായി ബന്ധപ്പെട്ട ഒരാളാണ് പിടിയിലായിരിക്കുന്നത്. കരിക്കകം സ്വദേശിയായ ശംഖുമുഖം ദേവീദാസന്‍ എന്ന ആളെയാണ് കസ്റ്റഡിയില്‍ എടുത്തത്. കൊലപാതക കേസിലേക്കു മന്ത്രവാദവും ആഭിചാരവുമായി ബന്ധപ്പെട്ട സംശയങ്ങളും ഉയര്‍ന്നുണ്ട്. ദേവീദാസനെ പൊലീസ് ചോദ്യം ചെയ്കു വരികയാണ്.
ശ്രീതു സ്ഥലം വാങ്ങാനായി 30 ലക്ഷം രൂപ ഗുരുവായ മന്ത്രവാദിക്കു നല്‍കിയെന്നും ഈ പണം തട്ടിച്ചതായി പേട്ട സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. ഇക്കാര്യങ്ങളില്‍ വ്യക്തത ഉണ്ടാക്കുന്നതിനു വേണ്ടിയാണ് ദേവീദാസനെ കസ്റ്റഡിയില്‍ എടുത്തത്. ഇയാളെ ബാലരാമപുരം സ്റ്റേഷനില്‍ എത്തിച്ചു ചോദ്യം ചെയ്യുകയാണ്.
Key Words: Devendu Murder Case, Astrologer, Police Custody
COMMENTS