തിരുവനന്തപുരം : ബാലരാമപുരത്തെ രണ്ടര വയസുകാരിയുടെ കൊലപാതക കേസില്‍ പ്രതി ഹരികുമാര്‍ മുന്‍പും കുട്ടിയെ ഉപദ്രവിച്ചിരുന്നതായി അമ്മയുടെ മൊഴി. കൊല്...
തിരുവനന്തപുരം : ബാലരാമപുരത്തെ രണ്ടര വയസുകാരിയുടെ കൊലപാതക കേസില്‍ പ്രതി ഹരികുമാര്‍ മുന്‍പും കുട്ടിയെ ഉപദ്രവിച്ചിരുന്നതായി അമ്മയുടെ മൊഴി. കൊല്ലപ്പെട്ട ദേവേന്ദുവിനേയും സഹോദരിയെയും ഹരികുമാര്‍ ഉപദ്രവിച്ചിരുന്നുവെന്നാണ് അമ്മ പറയുന്നത്. കുടുംബത്തിന് സാമ്പത്തിക പ്രതിസന്ധി ഉണ്ടായത് ദേവേന്ദു ജനിച്ചതിനുശേഷമാണെന്നാണ് ഹരികുമാര്‍ വിശ്വസിച്ചിരുന്നത്.
താന്‍ ശുചിമുറിയില്‍ പോയ സമയത്ത് കുട്ടിയെ എടുത്തെറിഞ്ഞെന്നും അമ്മ ശ്രീതു മൊഴി നല്‍കി. ശേഷം സ്വന്തം കട്ടില്‍ മണ്ണെണ്ണ ഒഴിച്ച് കത്തിക്കുകയുമായിരുന്നുവെന്നും അവര്‍ പറയുന്നു. പ്രതി ഹരികുമാറിന്റെ അറസ്റ്റ് ഇന്നലെ വൈകിട്ടോടെ പൂര്‍ത്തിയാക്കിയിരുന്നു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇന്നലെ പുലര്‍ച്ചെയാണ് രണ്ടര വയസുകാരിയായ ദേവേന്ദുവിനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്.
ഉറങ്ങി കിടക്കുന്ന കുഞ്ഞിനെ കാണാനില്ലെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കിണറ്റില്‍ നിന്നും കണ്ടെത്തിയത്.
Key Words: Devendu Murder Case
COMMENTS