കണ്ണൂര്‍ : കണ്ണൂര്‍ മുന്‍ എ ഡി എം നവീന്‍ ബാബുവിന്റെ മരണത്തില്‍ സി ബി ഐ അന്വേഷണം വേണ്ടെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ, നവീന്‍ ബാബുവിന്റെ ഭ...
കണ്ണൂര്‍ : കണ്ണൂര്‍ മുന്‍ എ ഡി എം നവീന്‍ ബാബുവിന്റെ മരണത്തില്‍ സി ബി ഐ അന്വേഷണം വേണ്ടെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ, നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ ഹൈക്കോടതിയെ സമീപിച്ചു.
വസ്തുതകള്‍ പരിശോധിക്കാതെയാണ് സിംഗിള്‍ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചതെന്ന് ഹര്‍ജിയില്‍ പറയുന്നു. കേസന്വേഷണം ശരിയായ രീതിയില്‍ നടക്കാനും യഥാര്‍ഥ പ്രതികളെ പിടികൂടാനും കേസ് സി ബി ഐക്ക് വിടണമെന്നാണ് മഞ്ജുഷ ആവശ്യപ്പെടുന്നത്.
സംസ്ഥാന പൊലീസിന്റെ അന്വേഷണം അപൂര്‍ണമാണ്. ഈ നിയിലുള്ള അന്വേഷണത്തിലൂടെ പ്രതികളെ കണ്ടെത്താനാകില്ല. സിംഗിള്‍ ബെഞ്ച് ഇക്കാര്യങ്ങള്‍ പരിഗണിക്കാതെയാണ് ഹര്‍ജി തള്ളിയത്.
സംസ്ഥാന സര്‍ക്കാറിന് അന്വേഷിക്കാമെന്ന് സിംഗിള്‍ ബെഞ്ച് പറയുമ്പോഴും ഇത് വസ്തുതാപരമായി നടക്കുമെന്ന് കുടുംബത്തിന് വിശ്വാസമില്ല. അതുകൊണ്ട് സി ബി ഐ അന്വേഷണമെന്ന ആവശ്യത്തില്‍ തങ്ങള്‍ ഉറച്ചുനില്‍ക്കുന്നു. ഡിവിഷന്‍ ബെഞ്ച് ഇക്കാര്യങ്ങള്‍ പരിഗണിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു.
Key Words: Death of Naveen Babu, Manjusha , High Court , CBI Investigation
COMMENTS