Curruption allegations against P.P Divya
കണ്ണൂര്‍: എഡി.എം നവീന്‍ ബാബുവിന്റെ മരണത്തിനുത്തരവാദിയും കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പി.പി ദിവ്യക്കെതിരെ അനധികൃത സ്വത്താരോപണവുമായി കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ്.
പി.പി ദിവ്യക്ക് ബെനാമി സ്വത്ത് ഇടപാടുകളുണ്ടെന്ന് ഷമ്മാസ്. വാര്‍ത്താ സമ്മേളനത്തിലാണ് ഷമ്മാസ് ആരോപണം ഉന്നയിച്ചത്. തെളിവായി ഇവരുടെ ഭൂമി ഇടപാട് രേഖകളും ഷമ്മാസ് കാണിച്ചു.
കാര്‍ട്ടന്‍ ഇന്ത്യ അലയന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഡയറക്ടര്‍ ആസിഫും ദിവ്യയുടെ ഭര്‍ത്താവും ചേര്‍ന്നാണ് ഭൂമി ഇടപാടുകള്‍ നടത്തിയതെന്ന് അദ്ദേഹം ആരോപിച്ചു. ഇവര്‍ക്ക് കോടിക്കണക്കിന് രൂപയുടെ ഇടപാടുകളുണ്ട്.
പി.പി ദിവ്യ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയിരിക്കെ പഞ്ചായത്തിന്റെ 11 കോടിയോളം രൂപയുടെ കരാറുകള്‍ കമ്പനിക്ക് നല്‍കിയിരുന്നു. കമ്പനി ദിവ്യയുടെ ബെനാമി കമ്പനിയാണെന്നും മുഹമ്മദ് ഷമ്മാസ് പറഞ്ഞു.
ആസിഫിന്റെയും ദിവ്യയുടെ ഭര്‍ത്താവ് അജിത്തിന്റെയും പേരില്‍ വാങ്ങിയത് നാലേക്കര്‍ ഭൂമിയാണെന്നും മുഹമ്മദ് ഷമ്മാസ് പറഞ്ഞു. സ്ഥലം രജിസ്റ്റര്‍ ചെയ്ത രേഖകളും ഷമ്മാസ് പുറത്തുവിട്ടു.
മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തെ തുടര്‍ന്ന് ദിവ്യയുടെ ഭര്‍ത്താവിനെതിരെ പെട്രോള്‍ പമ്പുമായി ബന്ധപ്പെട്ടും ആരോപണങ്ങളുണ്ടായിരുന്നു.
Keywords: KSU, P.P Divya, Corruption, Benami companies
COMMENTS