തിരുവനന്തപുരം: ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിയുടെ പരോളിനെ ന്യായീകരിച്ച് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പരോള്‍ തടവ...
തിരുവനന്തപുരം: ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിയുടെ പരോളിനെ ന്യായീകരിച്ച് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.
പരോള്‍ തടവുകാരന്റെ അവകാശമാണെന്നും ആർക്കെങ്കിലും പരോള്‍ നല്കുന്നതില്‍ സി പി എം ഇടപെടാറില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ ന്യായീകരണം. പരോള്‍ നല്‍കിയത് അപരാധം എന്നും അപരാധമല്ലെന്നും താൻ പറയുന്നില്ലെന്നും എം വി ഗോവിന്ദൻ കണ്ണൂരില്‍ പറഞ്ഞു.
പലയാളുകള്‍ക്കും പരോള്‍ കിട്ടുന്നുണ്ടല്ലോ അതിന് നമ്മള്‍ എന്ത് ചെയ്യാനാ, ഒരാള്‍ക്ക് പരോള്‍ വേണമെന്ന് സി പി എം പറയാറില്ല. പരോള്‍ തടവുകാരന്റെ അവകാശമാണ്.
ആർക്കെങ്കിലും പരോള്‍ നല്കുന്നതില്‍ സി പി എം ഇടപെടാറില്ല. അത് സർക്കാരും ജയില്‍ വകുപ്പും തീരുമാനിക്കേണ്ട കാര്യമാണ്. പരോള്‍ നല്‍കിയത് അപരാധം എന്നും അപരാധമല്ലെന്നും താൻ പറയുന്നില്ലെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു. കൊലപാതക കേസ് പ്രതിയുടെ ഗൃഹ പ്രവേശനത്തിന് പോയത് സാമാന്യ മര്യാദയുടെ ഭാഗമാണെന്നും ഗോവിന്ദൻ പറഞ്ഞു. പ്രതിയുടെ വീട്ടില്‍ നേതാക്കള്‍ പോയതില്‍ എന്ത്, പങ്കെടുത്തതില്‍ എന്താണ് മഹാപരാധമെന്നും അദ്ദേഹം ചോദിച്ചു.
പാർട്ടി തള്ളിപ്പറഞ്ഞ എത്ര ആളുകളുടെ വീട്ടുകൂടലിന് പോകുന്നുണ്ടാവും. കല്യാണത്തിനും വീട്ടുകൂടലിലും പങ്കെടുക്കുന്നതില്‍ എന്താണ് കാര്യം. സൗകര്യത്തിനനുസരിച്ച് പങ്കെടുക്കുന്നതിനും പങ്കെടുക്കാതിരിക്കുന്നതിനും ആരെയെങ്കിലും കുറ്റപ്പെടുത്താൻ കഴിയില്ല. പ്രതിയുടെ വീട്ടില്‍ പങ്കെടുത്തതില്‍ എന്താണ് മഹാപരാധം. എല്ലാം നെഗറ്റീവ് അല്ല പോസിറ്റീവ് ആയി ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Key Words: CPM State Secretary, MV Govindan, TP Chandrasekaran Murder Case, Kodi Suni.
COMMENTS