കൊച്ചി: നടി ഹണി റോസ് നല്‍കിയ പരാതിക്ക് പിന്നാലെ രാഹുല്‍ ഈശ്വര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. നടിയുടെ പരാ...
കൊച്ചി: നടി ഹണി റോസ് നല്‍കിയ പരാതിക്ക് പിന്നാലെ രാഹുല്‍ ഈശ്വര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. നടിയുടെ പരാതിയില്‍ തന്റെ അറസ്റ്റ് തടയണമെന്ന് ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കിയത്.
ബോബി ചെമ്മണ്ണൂരിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ തന്നെയും അറസ്റ്റ് ചെയ്യാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് രാഹുല്‍ ഈശ്വര്‍ കോടതിയെ സമീപിച്ചത്. നടിയുടെ പരാതിയില്‍ കേസെടുക്കുന്നതില്‍ പൊലീസ് നിയമോപദേശം തേടിയതും ഹൈക്കോടതിയെ സമീപിക്കാന്‍ രാഹുലിനെ പ്രേരിപ്പിച്ചു.
രാഹുല്‍ ഈശ്വര്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്നായിരുന്നു ഹണി റോസിന്റെ പരാതി. ചാനല്‍ ചര്‍ച്ചകളിലെ പരാമര്‍ശങ്ങള്‍ അടക്കം ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.
Key Wors: Complaint,The High Court, Anticipatory Bail Plea, Rahul Eshwar
COMMENTS