Chottanikkara pocso case survivor died
കൊച്ചി: ചോറ്റാനിക്കരയില്‍ ക്രൂരമായ പീഡനത്തിനിരയായി അതീവ ഗുരുതരാവസ്ഥയിലായിരുന്ന യുവതി മരണത്തിനു കീഴടങ്ങി. കഴിഞ്ഞ ആറു ദിവസങ്ങളായി വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു യുവതിയുടെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. അതേസമയം പോക്‌സോ അതിജീവിത കൂടിയായ പെണ്‍കുട്ടി നേരിട്ടത് അതികഠിനമായ പീഡനമാണെന്നാണ് പൊലീസ് പറയുന്നത്.
കഴിഞ്ഞ ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് യുവതിയെ കഴുത്തില്‍ കയര്‍ മുറുകി പരിക്കേറ്റ നിലയിലും കയ്യില്‍ മുറിവേറ്റ് ഉറുമ്പരിച്ച നിലയിലും അര്‍ദ്ധനഗ്നമായ നിലയില്‍ കണ്ടെത്തിയത്.
തുടര്‍ന്ന് ബന്ധുക്കളും പൊലീസും കൂടിയാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് സിസി ടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പൊലീസ് പ്രതിയായ യുവതിയുടെ ആണ്‍സുഹൃത്തിനെ കണ്ടെത്തിയത്.
Keywords: Pocso case survivor, Death, Boy friend, Chottanikkara, Police
COMMENTS