Ram Gopal Varma sentenced to three months jail
മുംബൈ: ചെക്ക് കേസില്‍ ബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മയ്ക്ക് തടവ് ശിക്ഷ. ഏഴു വര്‍ഷം പഴക്കമുള്ള ചെക്ക് കേസില്‍ രാം ഗോപാല്‍ വര്‍മയ്ക്ക് മൂന്നുമാസമാണ് അന്ധേരി മജിസ്‌ട്രേറ്റ് കോടതി വിധിച്ചത്.
മാത്രമല്ല വര്‍മയെ അറസ്റ്റ് ചെയ്യാന്‍ കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു. പരാതിക്കാരന് 3.72 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി വിധിച്ചു.
2018 ലാണ് ശ്രീ എന്ന കമ്പനി രാം ഗോപാല്‍ വര്‍മയ്‌ക്കെതിരെ കോടതിയെ സമീപിച്ചത്. 2022 ല്‍ കോടതി വര്‍മയ്ക്ക് ജാമ്യം അനുവദിച്ചിരുന്നു. എന്നാലിപ്പോള്‍ നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ടിന്റെ 138-ാം സെക്ഷന്‍ പ്രകാരമാണ് രാം ഗോപാല്‍ വര്‍മ കുറ്റക്കാരനാമെന്ന് കോടതി കണ്ടെത്തിയത്.
Keywords: Ram Gopal Varma, Cheque bounce case, sentenced, jail
COMMENTS