കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയില്‍ ഭരണമാറ്റം. അപ്പോസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ എന്ന പദവി ഒഴിവാക്കി. ബിഷപ്പ് ജോസഫ് പാംപ്ലാനിക്ക് പുതിയ...
കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയില്‍ ഭരണമാറ്റം. അപ്പോസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ എന്ന പദവി ഒഴിവാക്കി. ബിഷപ്പ് ജോസഫ് പാംപ്ലാനിക്ക് പുതിയ ചുമതല നല്‍കി. മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ വികാരിയായി എറണാകുളം അങ്കമാലി അതിരൂപതയില്‍ ജോസഫ് പാംപ്ലാനി ഭരണം നടത്തും.
പാംപ്ലാനിയുടെ നിയമനം എറണാകുളം അതിരൂപത അല്‍മായ മുന്നേറ്റം സ്വാഗതം ചെയ്തു. നിറഞ്ഞ സ്‌നേഹത്തോടെ പാംപ്ലാനിയെ സ്വാഗതം ചെയ്യുന്നുവെന്ന് അല്‍മായ മുന്നേറ്റം പ്രസ്താവനയിലൂടെ അറിയിച്ചു. ഏറെ കാലമായി കലാപ അന്തരീക്ഷത്തിലൂടെ കടന്നു പോകുന്ന അതിരൂപതയില്‍ സമാധാനം സ്ഥാപിക്കാന്‍ സാധിക്കുന്ന വ്യക്തിയെ തന്നെ സിനഡ് കണ്ടെത്തി എന്നുള്ളത് ഏറെ സന്തോഷം നല്‍കുന്നതാണെന്ന് അല്‍മായ മുന്നേറ്റം വ്യക്തമാക്കി.
Key Words: Ernakulam Angamaly Archdiocese, Bishop Joseph Pamplany
COMMENTS