കൊച്ചി: വാളയാറിലെ മരണത്തില്‍ എല്ലാവരെയും ഞെട്ടിച്ച് പെണ്‍കുട്ടികളുടെ അച്ഛനേയും അമ്മയേയും പ്രതികളാക്കി സിബിഐ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചു...
കൊച്ചി: വാളയാറിലെ മരണത്തില്‍ എല്ലാവരെയും ഞെട്ടിച്ച് പെണ്‍കുട്ടികളുടെ അച്ഛനേയും അമ്മയേയും പ്രതികളാക്കി സിബിഐ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചു. പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്‌തെന്ന് അറിഞ്ഞിട്ടും പൊലീസിനെ അറിയിച്ചില്ല. ഇതിനാല്‍ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയാണ് മാതാപിതാക്കളെ പ്രതികളാക്കിയത്. ഇവര്‍ക്കെതിരെ പോക്‌സോ വകുപ്പുകളും ഐപിസി വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
നേരത്തെ ഈ കേസില്‍ തുടരന്വേഷണത്തിന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് പ്രദേശവാസികളെ പ്രതികളാക്കി കുറ്റപത്രം നല്‍കിയിരുന്നു. പക്ഷേ ഇത് തള്ളിയ കോടതി വീണ്ടും വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. തുടര്‍ന്നാണ് മാതാപിതാക്കളെ പ്രതികളാക്കി അനുബന്ധ കുറ്റപത്രം നല്‍കിയത്.
Key Words: CBI, Walayar Death Case
COMMENTS