ന്യൂഡല്‍ഹി: ഇന്ത്യന്‍ ഭരണകൂടത്തിനെതിരെ പോരാടുമെന്ന പരാമര്‍ശത്തില്‍ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ കേസ്. ഗുവാഹത്തിയിലെ പാന്‍...
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഭരണകൂടത്തിനെതിരെ പോരാടുമെന്ന പരാമര്‍ശത്തില്‍ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ കേസ്. ഗുവാഹത്തിയിലെ പാന്‍ ബസാര്‍ പൊലീസാണ് കേസെടുത്തത്.
ബിജെപിയും ആര്‍എസ്എസും രാജ്യത്തെ ഓരോ സ്ഥാപനങ്ങളെയും പിടിച്ചെടുത്തെന്നും ബിജെപിയോടും ആര്‍എസ്എസിനോടും രാജ്യത്തെ ഭരണകൂടത്തോടും നമ്മള്‍ പോരാടിക്കൊണ്ടിരിക്കുകയാണ് എന്നുമായിരുന്നു രാഹുലിന്റെ വാക്കുകള്‍.
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പുതിയ ആസ്ഥാനം ഡല്‍ഹിയിലെ കോട്ല റോഡില്‍ ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു രാഹുലിന്റെ പരാമര്‍ശം.
Key Words: Rahul Gandhi, Case, Non Bailable Offence
COMMENTS