Case against actors Venkatesh - Rana Daggubati
ഹൈദരാബാദ്: തെലുങ്ക് നടന്മാരായ വെങ്കടേഷ് ദഗ്ഗുബാട്ടിക്കെതിരെയും റാണ ദഗ്ഗുബാട്ടിക്കെതിരെയും കേസ്. ഫിലിം നഗറില്‍ പ്രവര്‍ത്തിച്ചിരുന്ന ഡെക്കാന്‍ കിച്ചന്‍ പൊളിച്ചതുമായി ബന്ധപ്പെട്ടാണ് കേസ്.
ഇവര്‍ക്കെതിരെ മാത്രമല്ല റാണ ദഗ്ഗുബാട്ടിയുടെ സഹോദരന്‍ അഭിറാം ദഗ്ഗുബാട്ടി, പിതാവ് സുരേഷ് ബാബു ദഗ്ഗുബാട്ടി എന്നിവര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
ഇവര്‍ ഫിലിം സിറ്റിയില്‍ ലീസിന് കൊടുത്തിരുന്ന സ്ഥലത്താണ് നന്ദകുമാര്‍ എന്നയാള്‍ ഡെക്കാന്‍ കിച്ചണ്‍ എന്ന ഹോട്ടല്‍ നടത്തിയിരുന്നത്. ഈ സ്ഥലത്തിന്റെ കരാറുമായി ബന്ധപ്പെട്ട് ഇവരും നന്ദകുമാറും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുകയായിരുന്നു.
ഇത് പിന്നീട് നിയമപോരാട്ടത്തിലെത്തുകയും ചെയ്തിരുന്നു. നന്ദകുമാര്‍ നല്‍കിയ പരാതിയില്‍ ഫിലിം നഗര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതിനെ തുടര്‍ന്ന് ഹോട്ടല്‍ കോടതി കസ്റ്റഡിയിലായിരുന്നു. ഇതിനിടെയാണ് ഹോട്ടല്‍ തകര്‍ക്കപ്പെട്ടത്.
Keywords: Venkatesh - Rana Daggubati, Case, Court, Police, Film city, Deccan kitchen
COMMENTS