ന്യൂഡല്‍ഹി : ഡല്‍ഹി തെരഞ്ഞെടുപ്പിനായുള്ള പ്രചാരണം ഊര്‍ജിതമാക്കി രാഷ്ട്രീയ പാര്‍ട്ടികള്‍. ബി ജെ പി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ ഇന്ന് മൂന്ന് റ...
ന്യൂഡല്‍ഹി : ഡല്‍ഹി തെരഞ്ഞെടുപ്പിനായുള്ള പ്രചാരണം ഊര്‍ജിതമാക്കി രാഷ്ട്രീയ പാര്‍ട്ടികള്‍. ബി ജെ പി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ ഇന്ന് മൂന്ന് റാലികളില്‍ പങ്കെടുക്കും. വരും ദിവസങ്ങളില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പങ്കെടുപ്പിച്ചുള്ള റാലികളും ഡല്‍ഹിയില്‍ ബിജെപി നടത്തും. എ എ പി സ്ഥാനാര്‍ഥികള്‍ക്കായി അരവിന്ദ് കെജ്രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും വിവിധ റാലികളില്‍ ഇന്ന് പങ്കെടുക്കും. കോണ്‍ഗ്രസിനായി രാഹുല്‍ ഗാന്ധിയും പ്രചാരണ പരിപാടികളില്‍ പങ്കാളിയാകും. ഫെബ്രുവരി 5 നാണ് തിരഞ്ഞെടുപ്പ്.
തിരഞ്ഞെടുപ്പില്‍ മധ്യവര്‍ഗക്കാര്‍ക്കുവേണ്ടി പ്രത്യേക പ്രകടനപത്രികയുമായി ആം ആദ്മി പാര്‍ട്ടി (എ.എ.പി). രാജ്യത്തെ ഇടത്തരക്കാര്‍ കേന്ദ്രസര്‍ക്കാരിന്റെ നികുതിഭീകരവാദത്തിന്റെ ഇരകളാണെന്ന് വിശേഷിപ്പിച്ച്, പാര്‍ട്ടിനേതാവ് അരവിന്ദ് കെജ്രിവാളാണ് പത്രികയിറക്കിയത്.
Key Words: Campaigning, Delhi Election, Political Parties
COMMENTS