ന്യൂഡല്‍ഹി : പാര്‍ലമെന്റ് സമ്മേളനത്തിനു മുന്നോടിയായി, സമ്പത്തിന്റെയും സമൃദ്ധിയുടെയും ദേവതയായ ലക്ഷ്മിയെ വണങ്ങുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ...
ന്യൂഡല്‍ഹി : പാര്‍ലമെന്റ് സമ്മേളനത്തിനു മുന്നോടിയായി, സമ്പത്തിന്റെയും സമൃദ്ധിയുടെയും ദേവതയായ ലക്ഷ്മിയെ വണങ്ങുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ദരിദ്രരെയും ഇടത്തരക്കാരെയും തുടര്‍ന്നും ലക്ഷ്മിദേവി അനുഗ്രഹിക്കട്ടെയെന്നു പ്രാര്‍ഥിക്കുന്നു, 2047ല്‍ വികസിത ഇന്ത്യ എന്ന ലക്ഷ്യത്തിലേക്കുള്ളതാണ് ഇത്തവണത്തെ കേന്ദ്ര ബജറ്റ് '' നാളെ ബജറ്റ് അവതരിപ്പിക്കാനിരിക്കെ മാധ്യമങ്ങളോടു പറഞ്ഞു.
''ഈ ബജറ്റ് പുതിയ ആത്മവിശ്വാസം പകരും. വളര്‍ച്ചയും വികസിത ഭാരതവുമാണു ലക്ഷ്യം. 2047ല്‍ വികസിത രാജ്യമെന്ന സ്വപ്‌നം ഇന്ത്യ സാക്ഷാത്കരിക്കും. ജനാധിപത്യ രാജ്യമായി ഇന്ത്യ 75 വര്‍ഷം പൂര്‍ത്തിയാക്കി എന്നത് അഭിമാനകരമാണ്. ജനങ്ങള്‍ മൂന്നാമതും ഭരിക്കാന്‍ അവസരം തന്നു. രാജ്യം നൂറാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ വികസിത ഭാരതം എന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കും. നിര്‍ണായക ബില്ലുകള്‍ ഈ സമ്മേളനത്തിലുണ്ട്. പരിഷ്‌കാരങ്ങള്‍ക്കു ശക്തി പകരുകയാണു ലക്ഷ്യം. യുവാക്കള്‍ ഭാവിയില്‍ വികസിത ഇന്ത്യയുടെ ഗുണഭോക്താക്കളാകും. യുവാക്കളുടെ ലക്ഷ്യസാക്ഷാത്കാരത്തിനും സ്ത്രീശാക്തീകരണത്തിനും പ്രാധാന്യം നല്‍കും. മോദി പറഞ്ഞു.
Key Words: Budget, Goddess Lakshmi Narendra Modi
COMMENTS