Boby Chemmannur file bail plea in high court
കൊച്ചി: ലൈംഗികാധിക്ഷേപ കേസില്‍ ജയിലിലായ വ്യവസായി ബോബി ചെമ്മണ്ണൂര്‍ ഹൈക്കോടതിയില്‍ ജാമ്യ ഹര്‍ജി സമര്‍പ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് ശേഷം ഹര്‍ജി പരിഗണിക്കണമെന്നാണ് ആവശ്യം. എന്നാല്‍ വിഷയത്തില്‍ സര്‍ക്കാരിന്റെ വിശദീകരണം ആവശ്യമുള്ളതിനാല്‍ ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കാനാണ് സാധ്യത.
താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും പരോപകാരിയും സമൂഹത്തില്‍ ബഹുമാനിക്കപ്പെടുന്ന വ്യക്തിയുമാണ് താനെന്നും ബോബി ഹര്‍ജിയില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ജൂണില്‍ സമൂഹമാധ്യത്തില്‍ പോസ്റ്റ് ചെയ്തതില്‍ ഇപ്പോള്‍ പരാതിപ്പെടുന്നത് തന്നെ മാധ്യമങ്ങളിലൂടെ വേട്ടയാടാനാണെന്നും ഹര്‍ജിയില്‍ പറയുന്നു.
Keywords: High court, Boby Chemmannur, Bail plea
COMMENTS