കൊച്ചി: നടി ഹണി റോസിനെതിരായ അധിക്ഷേപ പരാമര്‍ശ കേസില്‍ ഹൈക്കോടതി ജാമ്യം അനുവദിച്ചെങ്കിലും വ്യവസായി ബോബി ചെമ്മണ്ണൂര്‍ ജയിലില്‍നിന്നിറങ്ങുന്നതി...
കൊച്ചി: നടി ഹണി റോസിനെതിരായ അധിക്ഷേപ പരാമര്‍ശ കേസില്‍ ഹൈക്കോടതി ജാമ്യം അനുവദിച്ചെങ്കിലും വ്യവസായി ബോബി ചെമ്മണ്ണൂര്‍ ജയിലില്‍നിന്നിറങ്ങുന്നതില്‍ അനിശ്ചിതത്വം.
ജാമ്യ ഉത്തരവുമായി അഭിഭാഷകര്‍ കാക്കനാട് ജില്ലാ ജയിലില്‍ എത്തിയെങ്കിലും ബോബി സഹകരിക്കാന്‍ തയാറായില്ലെന്നാണ് വിവരം. എന്നാല്‍ ഇതു സ്ഥിരീകരിച്ചിട്ടില്ല. ചൊവ്വാഴ്ച പകല്‍ മൂന്നരയ്ക്കാണ് ഹൈക്കോടതി ജാമ്യ ഉത്തരവ് പുറത്തുവിട്ടത്. തുടര്‍ന്ന് ഇതുമായി അഭിഭാഷകര്‍ ജയിലില്‍ എത്തിയെങ്കിലും അകത്തേക്ക് കടന്നില്ലെന്നാണ് വിവരം.
Key Words: Bobby Chemmannur , Bail
COMMENTS