തൃശൂര്‍: കള്ളക്കടല്‍ പ്രതിഭാസത്തെ തുടര്‍ന്ന് ചാവക്കാട് ബ്ലാങ്ങാട് ബീച്ച് പാര്‍ക്കിന് സമീപത്തെ വാഹന പാര്‍ക്കിങ് മേഖലയിലും കടലോരത്തെ വ്യാപാര...
തൃശൂര്‍: കള്ളക്കടല്‍ പ്രതിഭാസത്തെ തുടര്‍ന്ന് ചാവക്കാട് ബ്ലാങ്ങാട് ബീച്ച് പാര്‍ക്കിന് സമീപത്തെ വാഹന പാര്‍ക്കിങ് മേഖലയിലും കടലോരത്തെ വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. ഇന്ന് പുലര്‍ച്ചെ 2.30 ഓടെയാണ് അപ്രതീക്ഷിതമായ വേലിയേറ്റം അനുഭവപ്പെട്ടത്.
ബീച്ചിലെ പാര്‍ക്കിന് സമീപത്തെ വാഹന പാര്‍ക്കിങ് മേഖലയിലേക്ക് വെള്ളം അടിച്ചു കയറുകയായിരുന്നു. കടല്‍ തീരത്തെ കച്ചവട സ്ഥാപനങ്ങളിലേക്കും വെള്ളം കയറിയിട്ടുണ്ട്. ഇതിന് മുമ്പും നിരവധി തവണ ഇത്തരത്തില്‍ വെള്ളം കയറിയിരുന്നു.
Key words: Black Sea Phenomenon, Chavakkad Blangad Beach
COMMENTS