ഭോപാല്‍ : പങ്കാളിയെ കൊന്ന് മൃതദേഹം ഫ്രിഡ്ജില്‍ സൂക്ഷിച്ച യുവാവ് അറസ്റ്റില്‍. മധ്യപ്രദേശിലെ ഉജ്ജയിന്‍ സ്വദേശി സഞ്ജയ് പട്ടിദാറാണ് പിടിയിലായത്....
ഭോപാല്‍ : പങ്കാളിയെ കൊന്ന് മൃതദേഹം ഫ്രിഡ്ജില്‍ സൂക്ഷിച്ച യുവാവ് അറസ്റ്റില്‍. മധ്യപ്രദേശിലെ ഉജ്ജയിന്‍ സ്വദേശി സഞ്ജയ് പട്ടിദാറാണ് പിടിയിലായത്. മൃതദേഹത്തിന് 8 മാസത്തെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. പിങ്കി പ്രജാപതി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. മൃതദേഹത്തില്‍ ആഭരണങ്ങളുണ്ടായിരുന്നു. കൈകള്‍ കെട്ടി കഴുത്തില്‍ കുരുക്കിട്ടിരുന്നു. ഇവര്‍ക്കു 30 വയസ്സ് തോന്നിക്കുമെന്ന് പൊലീസ് പറഞ്ഞു.
വിവാഹിതനായ പട്ടിദാര്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി യുവതിയുമായി ലിവിങ് ടുഗതറിലായിരുന്നു. ഇരുവരും വാടക വീട്ടിലാണ് താമസിച്ചിരുന്നത്. വിവാഹം കഴിക്കാന്‍ യുവതി നിര്‍ബന്ധിച്ചതോടെ പട്ടിദാര്‍ സുഹൃത്തിന്റെ സഹായത്തോടെ കൊലപാതകം നടത്തുകയായിരുന്നുവെന്നാണ് വിവരം.
ഇന്‍ഡോര്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള വീട് 2023 ജൂണിലാണ് പട്ടിദാര്‍ വാടകയ്‌ക്കെടുത്തത്. ഒരു വര്‍ഷത്തിനു ശേഷം വീട് ഒഴിഞ്ഞെങ്കിലും രണ്ടു മുറികളില്‍ സാധനങ്ങള്‍ സൂക്ഷിച്ചിരുന്നു. വീട്ടിലെ പുതിയ താമസക്കാര്‍ ഈ മുറികളും തുറന്നുകൊടുക്കണമെന്ന് ഉടമയോട് ആവശ്യപ്പെട്ടു. മുറിയിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ചതിനെ തുടര്‍ന്ന് ദുര്‍ഗന്ധമുണ്ടായപ്പോള്‍ മുറി തുറന്നതോടെയാണ് ഫ്രിഡ്ജില്‍ മൃതദേഹം കണ്ടത്.
Key Words: Crime, Murder, Dead body in Fridge
COMMENTS