Bhaskara Karanavar murder case
തിരുവനന്തപുരം: മാവേലിക്കര ഭാസ്‌കര കാരണവര്‍ വധക്കേസ് പ്രതി ഷെറിന് മോചനം അനുവദിച്ച് മന്ത്രിസഭ. 14 വര്‍ഷം ശിക്ഷ അനുഭവിച്ചതും സ്ത്രീയെന്ന പരിഗണനയിലുമാണ് മോചനം. ശിക്ഷയില്‍ ഇളവു ചെയ്തു തരണമെന്ന ഷെറിന്റെ അപേക്ഷയിന്മേലാണ് നടപടി. ഷെറിന് ഒരു മകന്‍ പുറത്തുണ്ട്. ഇത്തരത്തില്‍ പല കാര്യങ്ങളും, ജയില്‍ ഉപദേശക സമിതിയുടെ നിര്‍ദേശവും കൂടി പരിഗണിച്ചാണ് സര്‍ക്കാര്‍ നടപടി.
2009 നവംബര്‍ 7നാണ് ഷെറിന്റെ ഭര്‍തൃപിതാവ് കൂടിയായ കാരണവര്‍ വില്ലയില്‍ ഭാസ്‌കര കാരണവരെ ഷെറിനും അവരുടെ കാമുകന്‍മാരും ചേര്‍ന്ന് കൊലപ്പെടുത്തിയത്. കേസില്‍ ഷെറിനായിരുന്നു ഒന്നാം പ്രതി. 2010 ജൂണ്‍ 11 നാണ് മാവേലിക്കര അതിവേഗ കോടതി ഷെറിനെ ശിക്ഷിച്ചത്.
അതേസമയം ജയിലിലും ഷെറിന്‍ വലിയ തലവേദനയുണ്ടാക്കിയിരുന്നു. ഇതേതുടര്‍ന്ന് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നും ആദ്യം അവരെ നെയ്യാറ്റിന്‍കര വനിതാ ജയിലിലേക്കും പിന്നീട് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലേക്കും മാറ്റിയിരുന്നു. പിന്നീട് വീണ്ടും അവരെ തിരുവനന്തപുരം വനിതാ ജയിലിലേക്ക് മാറ്റുകയായിരുന്നു.
Keywords: Bhaskara Karanavar murder case, Sherine, Release, Government
COMMENTS