Balaramapuram child murder
തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടു വയസുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്നുറപ്പിച്ച് പൊലീസ്. കുട്ടിയുടെ മാതൃസഹോദരന്‍ ഹരികുമാര്‍ കുറ്റം സമ്മതിച്ചു. കുട്ടിയെ കിണറ്റില്‍ എറിഞ്ഞുകൊല്ലുകയായിരുന്നെന്ന് അമ്മാവന്‍ സമ്മതിച്ചു.
അതേസമയം പൊലീസ് ഈ മൊഴി പൂര്‍ണ്ണമായും വിശ്വസിച്ചിട്ടില്ല. കുട്ടിയുടെ അച്ഛന്‍ ശ്രീജിത്ത്, അമ്മ ശ്രീതു, അമ്മാവന്‍ ഹരികുമാര്‍ ഇവര്‍ക്ക് മൂന്നുപേര്‍ക്കും കുറ്റകൃത്യത്തില്‍ പങ്കുണ്ടോയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. എന്തോ മറയ്ക്കാന്‍ വേണ്ടിയാണ് അമ്മാവന്റെ കുറ്റസമ്മതമെന്നും പൊലീസ് സംശയിക്കുന്നു. മൂവരെയും ചോദ്യംചെയ്യല്‍ തുടരുകയാണ്.
വ്യാഴാഴ്ച പുലര്‍ച്ചെയാണ് കുട്ടിയെ കാണാതാകുന്നത്. തുടര്‍ന്ന് രാവിലെ 8.15 ഓടെ വീടിനു സമീപത്തെ കിണറ്റില്‍ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. സംഭവത്തില്‍ ആദ്യം മുതലേ ദുരൂഹത നിലനില്‍ക്കുന്നുണ്ടായിരുന്നു.
Keywords: Balaramapuram child murder, Uncle, confession
COMMENTS