നിലമ്പൂര്‍: നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് അടിച്ചു തകര്‍ത്ത സംഭവത്തില്‍ അറസ്റ്റിലായ പിവി അന്‍വര്‍ എംഎല്‍എക്ക് ജാമ്യം അനുവദിച്ചു. നിലമ്പൂര്‍ ഒന്ന...
നിലമ്പൂര്‍: നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് അടിച്ചു തകര്‍ത്ത സംഭവത്തില്‍ അറസ്റ്റിലായ പിവി അന്‍വര്‍ എംഎല്‍എക്ക് ജാമ്യം അനുവദിച്ചു. നിലമ്പൂര്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
അന്‍വറടക്കം 11 പേര്‍ക്കെതിരെയാണ് കേസ് എടുത്തിരുന്നത്. കേസില്‍ അന്‍വറാണ് ഒന്നാം പ്രതി. കൃത്യനിര്‍വഹണം തടയല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത് ഇന്നലെ അറസ്റ്റ് ചെയ്തത്.
പൊലീസ് ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ചുവെന്നു അന്‍വറിനെതിരെ എഫ്ഐആറില്‍ പരാമര്‍ശമുണ്ടായിരുന്നു.
Key Words: PV Anwar MLA, Bail
COMMENTS