Attingal double murder case
ന്യൂഡല്‍ഹി: ഏറെ വിവാദമായ ആറ്റിങ്ങല്‍ ഇരട്ട കൊലപാതകത്തിലെ രണ്ടാം പ്രതിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ആറ്റിങ്ങലില്‍ കാമുകനൊപ്പം ചേര്‍ന്ന് മൂന്നര വയസുള്ള സ്വന്തം മകളെയും ഭര്‍ത്താവിന്റെ അമ്മയെയും കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതി അനുശാന്തിക്കാണ് കോടതി ആരോഗ്യസ്ഥിതി കൂടി കണക്കിലെടുത്ത് ജാമ്യം അനുവദിച്ചത്.
കേസിലെ ശിക്ഷാവിധി റദ്ദാക്കണമെന്ന ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഈ ഹര്‍ജി തീര്‍പ്പാക്കുന്നതുവരെയാണ് കോടതി ജാമ്യം അനവദിച്ചിരിക്കുന്നത്.
അതേസമയം ജാമ്യ ഉപാധികള്‍ വിചാരണ കോടതിക്ക് തീരുമാനിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. 2014 ഏപ്രിലിലാണ് കേസിനാസ്പദമായ ക്രൂര കൃത്യം ആറ്റിങ്ങളില്‍ നടന്നത്.
Keywords: Attingal double murder case, Anu Shanthi, Bail, Supreme court
COMMENTS