Arrest Warrant against P.K Firoz
തിരുവനന്തപുരം: യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസിന് അറസ്റ്റ് വാറണ്ട്. തിരുവനന്തപുരം സി.ജെ.എം കോടതിയുടേതാണ് നടപടി. പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്യണമെന്ന ജാമ്യവ്യവസ്ഥ ലംഘിച്ചതിനെ തുടര്‍ന്നാണ് നടപടി.
ഫിറോസ് ജാമ്യവ്യവസ്ഥ ലംഘിച്ച് വിദേശയാത്ര നടത്തിയെന്ന് പൊലീസ് കോടതിയെ അറിയിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് ഫിറസിന്റെ അഭിഭാഷകനെയടക്കം കോടതി വിളിച്ചുവരുത്തുകയും ഫിറോസ് എവിടെയാണെന്നു ചോദിക്കുകയുമായിരുന്നു. അഭിഭാഷകന്‍ ഫിറോസ് തുര്‍ക്കിയിലാണെന്ന് വെളിപ്പെടുത്തിയതോടെ കോടതി ഇയാള്‍ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു.
മുഖ്യമന്ത്രിക്കെതിരെ യു.ഡി.എഫിന്റെ നേതൃത്വത്തില്‍ നടന്ന നിയമസഭാ മാര്‍ച്ചില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ പി.കെ ഫിറോസ്, രാഹുല്‍ മാങ്കൂട്ടത്തില്‍ തുടങ്ങിയ നേതാക്കളെ അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തില്‍ വിടുകയുമായിരുന്നു. ഫിറോസിന്റെ ജാമ്യ വ്യവസ്ഥയില്‍ പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്യണമെന്നുണ്ടായിരുന്നു. ഇത് ലംഘിച്ചതോടെയാണ് കോടതി നടപടി.
Keywords: Court, P.K Firoz, Arrest Warrant, Police
COMMENTS