AMMA family meet today in Kochi
കൊച്ചി: താരസംഘടന അമ്മയുടെ കുടുംബസംഗമം ഇന്ന് കൊച്ചി രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും. 2500 ല്‍ അധികം ആളുകള്‍ പരിപാടിയില്‍ പങ്കെടുക്കും. ഇന്നു രാവിലെ ഒന്‍പതു മണിക്ക് ചേരുന്ന യോഗം നടന്മാരായ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ്‌ഗോപി എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും. നേരത്തെ പരിപാടിയുടെ റിഹേഴ്‌സല്‍ നടന്‍ ശ്രീനിവാസന്‍ ഉദ്ഘാടനം ചെയ്തിരുന്നു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളെ തുടര്‍ന്ന് പിളര്‍പ്പിലേക്ക് നീങ്ങിയ സംഘടനയെ ഒരുമിച്ചു കൊണ്ടുവരാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പരിപാടി.
മൂപ്പതു വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് അമ്മ ഇത്തരത്തിലൊരു കുടുംബസംഗമം സംഘടിപ്പിക്കുന്നത്. രാവിലെ ഒന്‍പതു മണി മുതല്‍ രാത്രി പത്തു മണി വരെയാണ് പരിപാടി.
പരിപാടിയില്‍ ഇരുന്നൂറിലധികം കലാകാരന്മാര്‍ വിവിധ പരിപാടികള്‍ അവതരിപ്പിക്കും. ഇതില്‍ നിന്നും സമാഹരിക്കുന്ന തുക അംഗങ്ങള്‍ക്ക് ആജീവനാന്ത ജീവന്‍രക്ഷാ മരുന്നുകള്‍ വാങ്ങാന്‍ സൗജന്യമായി നല്‍കും.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിനെ തുടര്‍ന്ന് അമ്മയുടെ ഭാരവാഹികള്‍ രാജിവച്ചതിനാല്‍ അഡ്‌ഹോക് കമ്മിറ്റിയാണ് പരിപാടിക്ക് നേതൃത്വം നല്‍കുന്നത്.
Keywords: AMMA, Family Meet, Kochi, Hema Committee report
COMMENTS