Again case against director Sanalkumar Sasidharan
കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന നടിയുടെ പരാതിയില്‍ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെതിരെ കേസ്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തത്. അതേസമയം കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇയാള്‍ അമേരിക്കയിലാണെന്നാണ് കൊച്ചി പൊലീസ് സ്ഥിരീകരണം.
സനല്‍കുമാറിനെ നാട്ടിലെത്തിക്കാന്‍ കോണ്‍സുലേറ്റിനെ സമീപിക്കാന്‍ ശ്രമം തുടങ്ങിയതായി കൊച്ചി പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം ഇ മെയില്‍ വഴിയായിരുന്നു നടി സനല്‍കുമാര്‍ ശശിധരനെതിരെ കൊച്ചി എളമക്കര പൊലീസില്‍ പരാതി നല്‍കിയത്.
ഇയാള്‍ക്കെതിരെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തുക, സ്ത്രീത്വത്തെ അപമാനിച്ചു എന്നീ വകുപ്പുകളിലാണ് കേസെടുത്തത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇയാള്‍ നടിയെ ടാഗ് ചെയ്ത് നിരവധി പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു.
നടിയുടേതെന്ന തരത്തില്‍ ശബ്ദ സന്ദേശങ്ങളും പുറത്തു വിട്ടിരുന്നു. നേരത്തെ നടി ഇയാളില്‍ നിന്ന് ഉപദ്രവം ഉണ്ടായപ്പോള്‍ നല്‍കിയിരുന്ന പരാതിയില്‍ കുറ്റപത്രം നല്‍കാനിരിക്കെയാണ് രണ്ടാമത്തെ കേസ് ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തത്. ഈ കേസില്‍ ശിക്ഷിക്കപ്പെട്ടാല്‍ മൂന്നു വര്‍ഷം വരെ ഇയാള്‍ക്ക് തടവ് ശിക്ഷ ലഭിക്കാന്‍ സാധ്യതയുണ്ട്.
Keywords: Actress, Director Sanalkumar Sasidharan, Police, Case, Social media
COMMENTS