social media attack against Actress Honey Rose
കൊച്ചി: നടി ഹണി റോസിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിനു താഴെ അശ്ലീല കമന്റിട്ട ഒരാള്‍ അറസ്റ്റില്‍. കൊച്ചി കുമ്പളം സ്വദേശി ഷാജിയെയാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇയാള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകളും ഐ.ടി ആക്ടും ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകളും ചുമത്തുമെന്നാണ് വിവരം. മാത്രമല്ല മുപ്പതോളം പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. നടി നല്‍കിയ പരാതിയിലാണ് നടപടി.
ദ്വയാര്‍ത്ഥ പ്രയോഗം നടത്തി തന്നെ നിരന്തരം അപമാനിക്കുന്ന വ്യക്തിക്കെതിരെയാണ് ഹണി റോസ് സോഷ്യല്‍ മീഡിയയില്‍ പരസ്യ പ്രതികരണ നടത്തിയത്. ഇതിനു താഴെ നിരവധി അശ്ലീല കമന്റുകള്‍ വന്നതിനെ തുടര്‍ന്നാണ് അവര്‍ പൊലീസില്‍ പരാതി നല്‍കിയത്.
Keywords: Honey Rose, Social media attack, One arrest, Police
COMMENTS