Police action against director Sanalkumar Sasidharan
കൊച്ചി: നടിയുടെ പരാതിയില്‍ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെതിരെ നടപടി കടുപ്പിച്ച് പൊലീസ്. ഇയാളുടെ വിദേശയാത്രകളുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് പൊലീസ് ഇമിഗ്രേഷന്‍ വിഭാഗത്തിന് കത്ത് നല്‍കി.
അതേസമയം ഇയാള്‍ അമേരിക്കയിലാണെന്ന അനുമാനത്തിലാണ് പൊലീസ്. ഈ വിവരം ഉറപ്പിക്കാനാണ് ഇമിഗ്രേഷന്‍ വിഭാഗത്തിന് കത്ത് നല്‍കിയിരിക്കുന്നത്. ഇതോടൊപ്പം പരാതിക്കാരിയായ നടിയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി.
2022 ലും സമാനമായ രീതിയില്‍ സനല്‍കുമാര്‍ ശശിധരന്‍ നടിയെ ശല്യം ചെയ്തിരുന്നു. അന്ന് നടി നല്‍കിയ കേസ് നിലനില്‍ക്കെ തന്നെയാണ് ഇയാള്‍ വീണ്ടും സോഷ്യല്‍ മീഡിയയിലൂടെയും മറ്റും നടിയെ വീണ്ടും ശല്യം ചെയ്യാന്‍ തുടങ്ങിയത്.
വീണ്ടും പരാതി നല്‍കിയ നടി അതില്‍ ഉറച്ചു നില്‍ക്കുകയുമാണ് ഇതേതുടര്‍ന്നാണ് ഇയാള്‍ക്കെതിരെ അന്വേഷണസംഘം നിലപാട് കടുപ്പിച്ചിരിക്കുന്നത്.
Keywords: Actress complaint, Sanalkumar Sasidharan, Police, Immigration
COMMENTS