Actress attacked case: Prosecution final hearing over
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികള്‍ അവസാനഘട്ടത്തില്‍. കേസിലെ പ്രോസിക്യൂഷന്‍ വാദം പൂര്‍ത്തിയായി. പ്രതിഭാഗത്തിന്റെ മറുപടി വാദം ഇന്ന് ആരംഭിക്കും. ഇതു കൂടി പൂര്‍ത്തിയായാല്‍ കേസ് വിധി പറയാനായി മാറ്റും.
എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് വിചാരണ നടപടികള്‍ നടക്കുന്നത്. കേസില്‍ സാക്ഷി വിസ്താരം, മൊഴിയെടുപ്പ് തുടങ്ങിയവ പൂര്‍ത്തിയായതിനു ശേഷം പ്രോസിക്യൂഷന്‍ വാദം ഒരു മാസത്തോളം നീണ്ടു നിന്നിരുന്നു. അതിനു ശേഷമാണ് നടന്‍ ദിലീപ് അടക്കമുള്ള പ്രതിഭാഗത്തിന്റെ വാദം ഇന്ന് ആരംഭിച്ചത്.
Keywords: Actress attacked case, Prosecution, Final hearing, Over
COMMENTS