Actor Vijaya Rangaraju passed away
ചെന്നൈ: നടന്‍ വിജയ രംഗരാജു(രാജ് കുമാര്‍ -70) അന്തരിച്ചു. കഴിഞ്ഞ ദിവസം ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
കഴിഞ്ഞ ആഴ്ച ഹൈദരാബാദില്‍ ഒരു ഷൂട്ടിംഗിനിടെ ഹൃദയഘാതം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിജയ രംഗരാജുവിനെ ചികിത്സയ്ക്കായി ചെന്നൈയിലേക്ക് എത്തിച്ചു. ഇവിടെ ചികില്‍സയിലായിരിക്കെയാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയത്. സംസ്‌കാര ചടങ്ങുകള്‍ ചെന്നൈയില്‍ നടക്കും.
വിയറ്റ്‌നാം കോളനി എന്ന മോഹന്‍ലാല്‍ ചിത്രത്തിലെ റാവുത്തര്‍ എന്ന വില്ലന്‍ കഥാപാത്രത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട നടനാണ് വിജയ രംഗരാജു. ചെന്നൈയില്‍ തിയറ്റര്‍ നടനായി കലാജീവിതം ആരംഭിച്ച രംഗരാജു പിന്നീട് വെള്ളിത്തിരയിലേക്ക് എത്തുകയായിരുന്നു.
നന്ദമുരി ബാലകൃഷ്ണ അഭിനയിച്ച `ഭൈരവ ദീപം' എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് അദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. തുടര്‍ന്ന് അശോക ചക്രവര്‍ത്തി, സ്റ്റേറ്റ് റൗഡി, വിജയ് തുടങ്ങി നിരവധി ശ്രദ്ധേയമായ സിനിമകളുടെ ഭാഗമായി.
അഭിനയത്തിന് പുറമെ ഭാരോദ്വഹനത്തിലൂടെയും ബോഡി ബില്‍ഡിംഗിലൂടെയും ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. നടന്‍ മോഹന്‍ലാല്‍ ഉള്‍പ്പടെ നിരവധി താരങ്ങള്‍ അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
Keywords: Actor Vijaya Rangaraju, Passed away, Chennai
COMMENTS