മുംബൈ : മുംബൈയിലെ അപാര്‍ട്ടുമെന്റ് സമുച്ചയത്തിലെ വീട്ടില്‍നിന്ന് സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തില്‍ വമ്പന്‍ ട്വിസ്റ്റ്. നടന്റെ വീട്ടില്‍ ...
മുംബൈ : മുംബൈയിലെ അപാര്‍ട്ടുമെന്റ് സമുച്ചയത്തിലെ വീട്ടില്‍നിന്ന് സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തില്‍ വമ്പന്‍ ട്വിസ്റ്റ്. നടന്റെ വീട്ടില്‍ നിന്നും ഫൊറന്‍സിക് വിഭാഗം കണ്ടെത്തിയ 19 വിരലടയാളങ്ങളില്‍ ഒന്നുപോലും പ്രതി ശരീഫുല്‍ ഇസ്ലാമിന്റേതല്ലെന്ന് റിപ്പോര്‍ട്ട്.
ശാസ്ത്രീയ പരിശോധനയില്‍ വിരലടയാളങ്ങളില്‍ ഒന്നുപോലും പിടിയിലായ പ്രതിയുടേതുമായി യോജിക്കുന്നില്ലെന്ന റിപ്പോര്‍ട്ടാണ് അന്വേഷണ സംഘത്തെ പ്രതിസന്ധിയിലാക്കിയത്.
സംസ്ഥാന ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ കീഴിലുള്ള ഫിംഗര്‍ പ്രിന്റ് ബ്യൂറോയിലാണ് പരിശോധന നടത്തിയത്. കമ്പ്യൂട്ടര്‍ സഹായത്തോടെയുള്ള പരിശോധനയിലാണ് ഇവ ശരീഫുല്‍ ഇസ്ലാമിന്റേതല്ലെന്ന് കണ്ടെത്തിയത്. ഇക്കാര്യം അന്വേഷണസംഘത്തെ അറിയിച്ചതായും അവര്‍ തുടര്‍പരിശോധനകള്‍ക്കായി കൂടുതല്‍ വിരലടയാളങ്ങള്‍ അയച്ചുതന്നതായും സി ഐ ഡി വൃത്തങ്ങള്‍ പറഞ്ഞു.
ജനുവരി 15ന് പുലര്‍ച്ചെയോടെയാണ് ബാന്ദ്രയിലെ വസതിയില്‍ അതിക്രമിച്ചകയറിയ മോഷ്ടാവ് സെയ്ഫ് അലി ഖാനെ ആക്രമിച്ചത്.
COMMENTS