Actor Saif Ali Khan stabbed at home
മുംബൈ: ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാന് കുത്തേറ്റു. ഗുരുതരമായി പരിക്കേറ്റ നടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നടനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
നടന് ആറു മുറിവുകളുണ്ടെന്നും ഇതില്‍ രണ്ടെണ്ണം ഗുരുതരമാണെന്നും നട്ടെല്ലിന് അടുത്തും കഴുത്തിലും കുത്തേറ്റിട്ടുള്ളതായും ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു.
വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. ബാന്ദ്രയിലെ വീട്ടില്‍ മറ്റു കുടുംബാംഗങ്ങളോടൊപ്പം ഉറങ്ങുന്നതിനിടയിലാണ് ആക്രമം നടന്നത്. ബഹളം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നതോടെ ആക്രമി ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
നടി ഷര്‍മ്മിള ടാഗോറിന്റെയും ക്രിക്കറ്റ് താരം മന്‍സൂര്‍ അലി ഖാന്റെയും മകനാണ് സെയ്ഫ് അലി ഖാന്‍. നടി കരീന കപൂറാണ് ഭാര്യ.
Keywords: Saif Ali Khan, Stabbed, Bandra, Home, Police
COMMENTS